പാലക്കാട്: മൂലത്തറയിൽ ഭിക്ഷക്കാരനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്താണ് സംഭവം. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ മീനാക്ഷിപുരം പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടുദിവസം മുൻപാണ് മൂലത്തറ ഡാമിന് സമീപത്തുനിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതോടെയാണ് ഇയാൾ ക്രൂരമായ മർദനത്തിനിരയായിട്ടുണ്ടെന്നും സംഭവം കൊലപാതകമാണെന്നും വ്യക്തമായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഭിക്ഷാടകൻ ക്രൂരമായ മർദനത്തിന് ഇരയായതായാണ് വിവരം. കസ്റ്റഡിയിൽ എടുത്തവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽപേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. യുവാക്കൾ മദ്യപാനത്തിനെത്തിയപ്പോൾ ഭിക്ഷാടകനെത്തുകയും തുടർന്ന് തർക്കത്തിലേർപ്പെടുകയുമായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. പോലീസ് കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. ആരാണ് മരിച്ചത് എന്ന കാര്യം വ്യക്തമല്ല.
Content Highlights: A beggar was found dead near Moolathara Dam in Palakkad., Post-mortem confirmed it was a murder resulting from brutal assault., Meenakshipuram police analyzed CCTV footage and arrested five suspects., Police suspect the altercation began when the victim approached youths who were drinking alcohol.
Published: 13 Oct 2026, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented