തിരുവനന്തപുരം: ഭാര്യയോട് സംസാരിച്ചതിന്റെ പേരിൽ അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ജോസ് അലോഷ്യസാണ് അയൽവാസി ഗോഡ്ഫ്രിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാത്രി വെട്ടുകാട് പള്ളിക്ക് സമീപത്തെ കടൽത്തീരത്തായിരുന്നു സംഭവം. ഗോഡ്ഫ്രിയും ജോസിന്റെ ഭാര്യയും തമ്മിൽ സംസാരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കടൽത്തീരത്ത് നിൽക്കുകയായിരുന്ന ഗോഡ്ഫ്രിക്ക് നേരെ ജോസ് വെട്ടുകത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു.
അപകടം തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഗോഡ്ഫ്രിയെ ഇയാൾ പിന്തുടർന്നും വെട്ടാൻ ശ്രമിച്ചു. സംഭവസ്ഥലത്തെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ജോസിനെ തടയാൻ ശ്രമിച്ചു. ഇതിനിടെ കൈയിൽ കിട്ടിയ മണൽ ഇയാളുടെ മുഖത്തേക്ക് വാരിയെറിഞ്ഞു. കണ്ണിൽ മണൽ വീണ് കാഴ്ച മങ്ങിയതോടെ നാട്ടുകാർ ചേർന്ന് ജോസിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.
Content Highlights: A man named Jose Aloysius attempted to attack his neighbor, Godfrey, with a machete in Thiruvananthapuram after Godfrey spoke with Jose's wife. The incident occurred near the Vettukad church on a Friday night, driven by Jose's resentment over the conversation between Godfrey and his wife. Local residents intervened by throwing sand in Jose's face, which impaired his vision, allowing them to subdue him and hand him over to the police.
Published: 21 Nov 2026, 07:21 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented