
പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫീസില്‍ പെരുമ്പാമ്പിന്‍കുഞ്ഞുങ്ങള്‍. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തിനിടെയാണ് നേതാക്കളിലൊരാളുടെ കണ്ണില്‍ പാമ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍തന്നെ വിവരം ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ അറിയിച്ചു. കോന്നി വനംവകുപ്പ് ഓഫീസില്‍ വിവരമറിയിച്ചതോടെ വനംവകുപ്പ് ജീവനക്കാര്‍ ഡിസിസി ഓഫീസിലെത്തി. തുടര്‍ന്ന് മൂന്ന് പെരുമ്പാമ്പിന്‍കുഞ്ഞുങ്ങളെ പ്രദേശത്തുനിന്ന് പിടികൂടി.
മുട്ട വിരിഞ്ഞിറങ്ങിയ പെരുമ്പാമ്പിന്കുഞ്ഞുങ്ങള്ക്ക് രണ്ടാഴ്ച മാത്രമാണ് പ്രായമെന്ന് വനംവകുപ്പ് പ്രതികരിച്ചു. പെരുമ്പാമ്പിന്‍കുഞ്ഞുങ്ങളെ പിന്നീട് കുമ്മണ്ണൂര്‍ വനമേഖലയില്‍ തുറന്നുവിട്ടു.
Content Highlights: snakes found in pathanamthitta dcc office
Published: 23 May 2025, 12:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented