തിരുവനന്തപുരം: മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനുശേഷം 8,125 പരാതികൾ ഫോൺ വഴിയും 5,668 പരാതികൾ വാട്സാപ്പിലൂടെയും ലഭിച്ചതായി നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യ. ആഭ്യന്തരമന്ത്രിയുടെ ഓഫീസിലും പരാതികൾ ലഭിക്കുന്നുണ്ട്. വലിയ ജനകീയ പങ്കാളിത്തമാണ് ഓപ്പറേഷനുണ്ടായതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ലഹരിക്കടത്തിലൂടെ സമ്പാദിച്ച 40 പേരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചു. 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലുപേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്തുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ 2,500-ഓളം പേരുടെ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു.
Content Highlights: Operation Thufan has received more than 13,000 complaints through phone and WhatsApp, while authorities have initiated asset confiscation proceedings against 40 people and intensified surveillance.
Published: 05 Nov 2026, 04:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented