ഇടുക്കി: കാട്ടാന ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ. രാത്രികാലങ്ങളിൽ തോട്ടങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും നിർദേശമുണ്ട്. പ്രദേശത്തെ അപകടസാധ്യതകളെക്കുറിച്ച് ധാരണയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾ രാത്രികാലങ്ങളിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് നടപടി.
ചിന്നക്കനാലിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഭരണകൂടം ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയത്. ആനത്താരകളിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് ഉൾപ്പെടെയുള്ള മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് പുതിയ നിയന്ത്രണം.
എന്നാൽ, ജില്ലയിലുടനീളമുള്ള വനാതിർത്തി പ്രദേശങ്ങൾക്ക് ബാധകമാകുന്ന രീതിയിൽ യാത്രാവിലക്ക് പുറപ്പെടുവിച്ചത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും വൈകി വീട്ടിലെത്തുന്ന യാത്രക്കാർക്കും ഈ ഉത്തരവ് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.
Content Highlights: Night travel ban enforced from 6 PM to 6 AM in forest and plantation areas of Idukki., Action taken following the deaths of four people in Chinnakanal within a month., Restriction applies to migrant workers and prohibits night shifts in plantations., Public and locals protest against the district-wide implementation of the ban.
Published: 30 Sept 2026, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented