
തിരുവനന്തപുരം: ദേശീയോദ്യാനം, വന്യജീവിസങ്കേതം, കമ്യൂണിറ്റി റിസർവ് ഉൾപ്പെടെയുള്ള സംരക്ഷിതപ്രദേശങ്ങളിൽ പ്ലാസ്റ്റിക്കും മണ്ണിൽ ലയിക്കാത്ത മാലിന്യവും വലിച്ചെറിയുന്നവരിൽനിന്ന് 2000 രൂപ സ്ഥലത്തുതന്നെ പിഴയീടാക്കും. ഡിസംബർ ഒന്നുമുതൽ ഇത് നടപ്പാക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിലോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് പിഴചുമത്താം. പിഴയടയ്ക്കാത്തവരുടെപേരിൽ വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുക്കും.
സന്ദർശകർക്കുപുറമേ വനത്തിനുള്ളിലെ ജനവാസമേഖലയിലേക്കും മറ്റാവശ്യങ്ങൾക്കും സംരക്ഷിതപ്രദേശങ്ങളിലൂടെ യാത്രചെയ്യുന്നവർക്കും നിയമം ബാധകം. പിഴത്തുക സംരക്ഷിതപ്രദേശം ശുചിയാക്കാൻമാത്രമേ ഉപയോഗിക്കൂ.സംരക്ഷിതപ്രദേശങ്ങളിൽ ഹരിതചട്ടം നടപ്പാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ, വി.എസ്.എസ്.-ഇ.ഡി.സി. പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സമിതി രൂപവത്കരിക്കും.
സന്ദർശകർ ഉപേക്ഷിക്കുന്ന ആഹാരാവശിഷ്ടത്തോടുകൂടിയ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും കഴിക്കുന്നത് വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ജീവന് ഭീഷണിയാകുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം ആവാസവ്യവസ്ഥയെയും അപകടത്തിലാക്കുന്നു. സംസ്ഥാനത്തിന്റെ 29 ശതമാനത്തോളംവരുന്ന വനപ്രദേശം ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളുമായെല്ലാം ഇടകലർന്നുകിടക്കുകയാണ്.
Content Highlights: Rs 2000 spot fine for throwing plastic and non-biodegradable waste in protected forest areas starting December 1., Applicable to visitors and travelers passing through forest routes, enforced by beat forest officers and above., Failure to pay the fine will result in legal action under the Wildlife Protection Act., Collected fine amount will be exclusively used for cleaning the protected areas.
Published: 04 Nov 2026, 07:41 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented