
കൊച്ചി: അച്ചടക്കനടപടിയുടെ ഭാഗമായി വിദ്യാർഥികളെ കലാലയത്തിൽനിന്ന് സസ്പെൻഡ് ചെയ്താൽ അതിന്റെപേരിൽ ഹാജർ ഇളവ് ലഭിക്കില്ല. ഇത് ഹൈക്കോടതി മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. കാലടി സർവകലാശാല സസ്പെൻഡ് ചെയ്ത വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഇളവാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴും ഇക്കാര്യം ചർച്ചയായി.
രണ്ടുമാസത്തോളമായി സസ്പെൻഷനിൽ ആയതിനാലാണ് ഹാജർ കുറഞ്ഞതെന്ന വാദം തള്ളിയാണ് ഡിവിഷൻ ബെഞ്ച് വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
കാലടി സർവകലാശാലയുടെ കാര്യത്തിൽ ബിരുദകോഴ്സിന് 70 ശതമാനവും മറ്റ് കോഴ്സുകൾക്ക് 80 ശതമാനവും ഹാജരാണ് വേണ്ടത്. ഇതിൽ 20 ശതമാനം വരെയാണ് ഇളവ് അനുവദിക്കാനാകുക. ആരോഗ്യകരമായ കാരണം മുൻനിർത്തി വൈസ് ചാൻസലറാണ് ഇളവ് നൽകുക. അപേക്ഷ പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുൻപ് വകുപ്പ് മേധാവിയുടെ ശുപാർശയോടെ രജിസ്ട്രാർക്ക് നൽകണം.
ഹാജർ കുറവ് സഹിക്കണം
2023-ൽ ഐ.ഇ.എസ്. എൻജിനിയറിങ് കോളേജ് നൽകിയ ഹർജിയിൽ സസ്‌പെൻഷനെ തുടർന്ന് ഹാജർ കുറഞ്ഞാൽ വിദ്യാർഥികൾ സഹിക്കേണ്ടിവരുമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അല്ലെങ്കിൽ അച്ചടക്കനടപടിക്ക് അർഥമില്ലെന്നും നിരീക്ഷിച്ചു. 2017-ൽ ഡോ. ആന്റണി തോമസും മുഹമ്മദ് റഫീക്കും തമ്മിലുള്ള കേസിൽ കലാലയത്തിൽ സമരത്തിന് സ്ഥാനമില്ലെന്ന് പറഞ്ഞതും കാലടി സർവകലാശാലയുമായി ബന്ധപ്പെട്ട കേസിലും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിക്കാനുള്ള സ്ഥലമാണെന്നും അവിടെ രാഷ്ട്രീയത്തിനിടമില്ലെന്നും 2017-ലെ ഉത്തരവിൽ ഹൈക്കോടതി പറഞ്ഞിരുന്നു.
Published: 05 Nov 2026, 06:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented