തിരുവനന്തപുരം: പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരാകും. വനം-വന്യജീവി സംരക്ഷണ ബോധവത്കരണം, വനംവകുപ്പിന്റെ പദ്ധതികളുടെ പ്രചാരണമടക്കം ഏഴോളം പ്രവർത്തന മേഖലകളാണ് ഇരുവർക്കും നൽകിയിരിക്കുന്നത്. വനംവകുപ്പിന്റെ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
'കാടിന് കാവലാകുവാൻ... കേരള വനം-വന്യജീവി വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി മലയാളത്തിന്റെ പ്രിയ താരങ്ങൾ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ.' - താരങ്ങളുടെ ചിത്രങ്ങളടക്കം വനംവകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.
വനസംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക, വനമേഖലകളിലെ നിർമാണങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുക, മനുഷ്യ-വന്യജീവി സംഘർഷങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങി പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പല പദ്ധതികളും നടപ്പിലാക്കാൻ വനംവകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സ്റ്റാൻ അംബാസിഡർമാരെ ഉപയോഗിക്കും.
മാത്രമല്ല, വനമേഖലകളിൽ താമസിക്കുന്നവർക്കുള്ള മുന്നറിയിപ്പുകൾ നൽകുന്നതിനായും ബോധവത്കരണം നടത്തുന്നതിനായും ഈ താരങ്ങളെവെച്ച് ഹ്രസ്വ വീഡിയോകൾ നിർമിക്കുക. ഇത്തരത്തിൽ പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനേയും ഉൾപ്പെടുത്തിയുള്ള വിപുലമായ പദ്ധതികളാണ് വനംവകുപ്പ് പ്ലാൻ ചെയ്യുന്നത്.
ഫെബ്രുവരിയിൽ വനംവകുപ്പ് ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവെൽ ഓഫ് കേരള എന്ന പേരിൽ ഒരു അന്താരാഷ്ട്ര ഫെസ്റ്റിവൽ നടത്തുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ നേരത്തെ അറിയിച്ചിരുന്നു. ഇവിടെ, വനംവകുപ്പിന്റെ ബ്രാൻഡ് അംബാസിഡർമാരെയടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ പരിപാടികളാണ് നടക്കുക എന്നാണ് വിവരം.
Content Highlights: Prithviraj Sukumaran and Kunchacko Boban have been appointed as brand ambassadors for the Kerala Forest Department to promote forest and wildlife conservation awareness. The department plans to implement various initiatives, including educational outreach to children, awareness about construction in forest areas, and addressing human-wildlife conflicts, using the ambassadors. An international festival, the International Nature Festival of Kerala, is scheduled for February, featuring extensive programs involving the brand ambassadors.
Published: 04 Nov 2026, 07:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented