
തിരുവനന്തപുരം: ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി. ഹെവി വാഹനങ്ങളുടെ ഡ്രൈവറും ഡ്രൈവറുടെ കൂടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നാണ് നിർദേശം.
വാഹന ഉടമകൾ തന്നെയാണ് ഇത്തരത്തിൽ ഒരു ആവശ്യവുമായി ഗതാഗത മന്ത്രിയെ സമീപിച്ചത്. ഇതാണ് ഇപ്പോൾ ഗതാഗത വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
കേന്ദ്ര നിയമം ബാധകമാകുന്ന തരത്തിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ഡ്രൈവർ കൂടെ മുൻനിരയിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നാണ് ഗതാഗതമന്ത്രി ഉത്തരവിൽ പറയുന്നത്. ക്യാമറകൾ അകത്തും പുറത്തും ഘടിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Content Highlights: seat belt mandatory for heavy vehicle driver and traveller
Published: 28 Oct 2023, 07:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented