മൂന്നാർ (ഇടുക്കി): ഇടമലക്കുടിയിൽനിന്ന് വീണ്ടും രോഗിയെ ചുമന്ന് താഴെയെത്തിച്ചു. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതിനെ തുടർന്നാണ് കൂടലാറുകുടിയിലെ ശിവദാസ് എന്നയാളെ ശനിയാഴ്ച രാത്രി താത്കാലിക മഞ്ചലിൽ ചുമന്ന് ആനക്കുളത്തെത്തിച്ചത്. പക്ഷാഘാതത്തിന് സമാനമായ ലക്ഷണങ്ങളാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്.
മരവും ചാക്കും തുണിയും ഉപയോഗിച്ച് നിർമിച്ച മഞ്ചലിൽ ശിവദാസുമായി രാത്രി പതിനൊന്നരയോടെയാണ് പുറപ്പെട്ടത്. നാലര കിലോമീറ്ററോളം നടന്ന് ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് വാഹനസൗകര്യം ലഭ്യമായ ആനക്കുളത്തെത്തിയത്. വിദഗ്ധചികിത്സ ആവശ്യമായതിനാൽ ശിവദാസിനെ അടിമാലി താലൂക്ക് ആശുപത്രിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെയുള്ളവരുടെ യാത്രാദുരിതം മുൻപും പലവട്ടം വാർത്തയായിട്ടുള്ളതാണ്. ഇതാദ്യമായാണ് രാത്രികാലത്ത്, ഒരാളെ താത്കാലിക മഞ്ചലിൽ ചുമന്ന് താഴെയെത്തിക്കുന്നത്.
Content Highlights: Patient Shivadas from Koodalarukudi in Idamalakkudi suffered blood pressure fluctuations and stroke-like symptoms., Carried on a makeshift stretcher for 4.5 kilometers through the night to reach Anakulam., Initially treated at Adimali Taluk Hospital and later shifted to Kottayam Medical College Hospital., First time a patient has been carried on a stretcher during the night from Kerala's only tribal panchayat.
Published: 29 Nov 2026, 11:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented