കൊച്ചി: വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുള്ള അതേ അവകാശങ്ങള്‍ സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്കുമുണ്ടെന്ന് ഹൈക്കോടതി. ചട്ടവിരുദ്ധമായി ലൈറ്റുകള്‍ സ്ഥാപിക്കുന്ന ഹെവി വാഹനങ്ങള്‍ക്കുമുന്നില്‍ രാത്രികാലങ്ങളില്‍ അകപ്പെടുന്ന ചെറുവാഹനങ്ങള്‍ കാനകളിലും മറ്റുംവീണ് അപകടമുണ്ടാകുന്നത് കൂടിവരുകയാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു.
മുന്നിലെ ഗ്രില്ലിനുള്ളില്‍വരെ ലൈറ്റുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സി. ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇതുവരെയുള്ള നടപടികള്‍ വിശദമാക്കി സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി.യും റിപ്പോര്‍ട്ട് നല്‍കണം.
കെ.എസ്.ആര്‍.ടി.സി. റോയല്‍വ്യൂ ടൂറിസ്റ്റ് ബസുകളില്‍ അനുവദനീയമായതിലധികം ലൈറ്റുകളുണ്ടെന്ന് വീഡിയോ ദൃശ്യങ്ങളില്‍നിന്നാണ് കോടതി കണ്ടെത്തിയത്.
Content Highlights: Kerala High Court rules scooter riders have same rights as heavy vehicle drivers.
Published: 01 Feb 2025, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented