ഇടുക്കി: പൊന്മുടി ഡാമിന്റെ ജലാശയത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട രണ്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പണിക്കൻകുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ക്രിസ്റ്റോ, അരുൺ ടി.പി. എന്നിവരാണ് മരിച്ചത്. ഇരുവർക്കും 14 വയസാണ് പ്രായം. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകനാണ് ക്രിസ്റ്റോ. തിങ്കൾക്കാട് സ്വദേശി ബ്രിജേഷിന്റെ മകനാണ് അരുൺ.
ശനിയാഴ്ച ഉച്ചതിരിഞ്ഞ സമയത്താണ് വിദ്യാർഥികൾ പൊന്മുടി ഡാമിന്റെ ജലാശയത്തിൽ കുളിക്കാനായി ഇറങ്ങിയത്. തുടർന്ന് കുട്ടികൾ വെള്ളത്തിൽ അപകടത്തിൽപ്പെട്ടു. ഏറെ വൈകിയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. ഉടൻ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലത്തെ തിരച്ചിൽ തടസപ്പെട്ടു.
പിന്നീട് ഇന്ന് പുലർച്ചെയോടെ രക്ഷാപ്രവർത്തകർ പ്രദേശത്ത് തിരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു. തൊടുപുഴയിൽനിന്നുള്ള സ്‌കൂബ ടീം, ഫയർഫോഴ്‌സ് ടീം, എൻഡിആർഎഫ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് ജലാശയത്തിൽ തിരച്ചിൽ നടത്തിയത്. ഈ തിരച്ചിലിനൊടുവിലാണ് രണ്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
Content Highlights: Joint rescue teams recovered the bodies of 14-year-old Class 9 students Christo and Arun T.P. from Idukki's Ponmudi dam reservoir on Sunday morning after they drowned while bathing on Saturday afternoon.
Published: 29 Nov 2026, 12:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented