
തിരുവനന്തപുരം: തദ്ദേശവകുപ്പിൽ ഉദ്യോഗസ്ഥ പോര് എന്ന വാർത്തകൾ തള്ളി ദിവ്യ എസ്. അയ്യർ. ‘പോരും ഇല്ല, പോരാത്തതിന് മത്സരവും ഇല്ല. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്’ എന്നും ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇൻസ്റ്റഗ്രാം പോസ്റ്റ് പൂർണ്ണരൂപം
പോരും ഇല്ലാ…
പോരാത്തതിനു മത്സരവും ഇല്ലാ…
മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു, പുകഴ്ത്തുന്നു എന്ന് മാത്രമേ ഇതുവരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എന്നെ 'പഴിചാരി' കേട്ട ഓർമ്മയുള്ളൂ.
ഇപ്പോൾ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേൾക്കുമ്പോൾ അത് ഞാൻ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ചബോധ്യം മനസ്സിൽ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും ഞങ്ങൾക്ക് തോന്നാത്ത വികാരങ്ങൾ ആണ് ഇവ. വ്യക്തമായ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ കൃത്യനിർവഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങൾക്ക് വിരാമം ഇടണം എന്ന് അഭ്യർത്ഥിക്കുന്നു.
ഈയടുത്തകാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയിൽ വായിച്ചത് ഓർക്കുന്നു; ‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്’. അത് മാത്രമാണ് പോര്.
സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ തദ്ദേശ വകുപ്പിന്റേതായി ടി. അനുപമ ഐ.എ.എസും ദിവ്യ എസ്. അയ്യരും രണ്ട് വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വകുപ്പിൽ ഉദ്യോഗസ്ഥ പോര് രൂക്ഷമെന്ന വാർത്തകൾ പുറത്തുവന്നത്. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ 'നിർമലം' എന്ന പേരിലും വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ ഐ.സി. 100 ചലഞ്ച് എന്ന പേരിലും ആണ് പദ്ധതികൾ പ്രഖ്യാപിച്ചത്.
ഓഫീസിൽ ഒരു പോരും ഇല്ല, നല്ല മത്സരം ഉണ്ട് എന്നായിരുന്നു വാർത്ത പുറത്തു വന്നതിന് മന്ത്രി കെ.എം. ഷാജി കഴിഞ്ഞ ദിവസം പറഞ്ഞത്. സർക്കാരിൽ ഒരുപാട് ഉത്തരവുകൾ വരുമെന്നായിരുന്നു ഷാജിയുടെ മറുപടി.
Content Highlights: Divya S. Iyer strongly denied rumors of an ongoing bureaucratic feud within the Local Self Government Department., Addressed recent media reports regarding clashes over waste management projects like 'Nirmalam' and 'IC 100 Challenge'., Quoted poet Aadhi, stating the only battle is between big truths and small lies., Minister K.M. Shaji also commented on government orders and healthy competition.
Published: 09 Oct 2026, 09:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented