ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച പി.എം. കെയേഴ്സ് ഫണ്ടിൽനിന്ന് ചെലവഴിച്ചത് 0.01 ശതമാനം തുക മാത്രം. 8452.06 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. ചെലവഴിച്ചത് 87 ലക്ഷം രൂപ മാത്രം. 2024-25 സാമ്പത്തികവർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2025 മാർച്ച് 31-ന് ബാക്കിയുള്ള തുകയുടെ കണക്കാണിത്.
ഓഗസ്റ്റ് ആദ്യവാരം ഓഡിറ്റ് പൂർത്തിയാക്കിയ 2023-24-ലെയും 2024-25-ലെയും കണക്കുകളാണ് പുറത്തുവന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരാത്ത പി.എം. കെയേഴ്സ് ഫണ്ടിന്റെ വാർഷിക കണക്കുകൾ 2022-23-നുശേഷം പുറത്തുവിട്ടിരുന്നില്ല. 2023-24 സാമ്പത്തികവർഷത്തിൽ 7173 കോടി രൂപയാണ് ഫണ്ടിൽ ബാക്കിയുണ്ടായിരുന്നത്. ആവർഷം 681 കോടി രൂപ തദ്ദേശീയമായും 1.13 കോടി രൂപ വിദേശത്തുനിന്നും സംഭാവന കിട്ടി. 2024-25-ൽ സംഭാവനകൾ കുറഞ്ഞു. തദ്ദേശസംഭാവനകൾ 30 ശതമാനം കുറഞ്ഞ് 479 കോടിയും വിദേശ സംഭാവനകൾ 18 ശതമാനം കുറഞ്ഞ് 92.8 ലക്ഷം രൂപയുമായി. 2020-21 കോവിഡ് കാലത്ത് 7500 കോടിയിലേറെ രൂപ സംഭാവനയായി ലഭിച്ചെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ സംഭാവന ക്രമേണ കുറഞ്ഞു.
എന്നാൽ പലിശയിനത്തിലും മറ്റും തുക ലഭിച്ചതാണ് 2024-25-ൽ 8452 രൂപയായി ഫണ്ടിലെ നീക്കിയിരിപ്പ് വർധിക്കാൻ കാരണം.
Published: 19 Aug 2026, 07:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented