
ആലപ്പുഴ: റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ മാറി മാറി വരുന്ന ഓരോ ജില്ലകളിലേയും സ്ഥിതി കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടി കളക്ടർമാർ അവധി പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതിലും രസകരമായ കമന്റുകളുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തും. മഴകണ്ടാൽ അവധി ഉണ്ടോ എന്നറിയാൻ കളക്ടറുടെ പേജ് ഇടക്കിടെ സന്ദർശിക്കുന്ന വിദ്യാർഥികളും കുറവല്ല.
അത്തരത്തിൽ രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. അവധി ഇല്ല എന്ന് അറിയിച്ചു കൊണ്ട് ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് ഇട്ട പോസ്റ്റാണ് ഇത്. മഴയുടെ പശ്ചാത്തലത്തിൽ അവധി ഉണ്ടാകുമെന്ന് വിചാരിച്ച് പല കോണിൽ നിന്നും അന്വേഷണങ്ങൾ എത്തിയപ്പോൾ കളക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, അവധി ഇല്ല ഗയ്സ്' എന്ന്.
'പ്രിയപ്പെട്ട കുട്ടികളെ, നാളെ അവധിയില്ല കേട്ടോ. എന്ന് വെച്ച് ആരും സങ്കടപ്പെടുകയൊന്നും വേണ്ട. മഴയൊക്കെ മാറി കൂട്ടുകാരെ ഒക്കെ കാണാമല്ലോ. മടികൂടാതെ എല്ലാവരും സ്കൂളിൽ പോയി നല്ലത് പോലെ പഠിക്കണം' എന്നായിരുന്നു പോസ്റ്റ്.
ഇതിന് വരുന്ന കമന്റുകളാണ് അതിലും രസകരം. മഴ മാറിയിട്ടില്ല, ചിന്തിക്കാൻ സമയമുണ്ടെന്ന് ഒരു ഉപയോക്താവ് എഴുതി. ഇത് വെല്ലാത്തൊരു ചതിയായിപ്പോയെന്ന് മറ്റൊരാൾ എഴുതി.
Content Highlights: no rain holiday for alappuzha collector fb post viral
Published: 18 Jul 2024, 07:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented