ആലപ്പുഴ: കായംകുളം കരിയിലക്കുളങ്ങരയിൽ ദേശീയപാതയിൽ കാർ ഇടിച്ച് സ്‌കൂൾ വിദ്യാർഥി മരിച്ചു. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിൽ പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

To advertise here,

ഡിവൈഡർ ചാടിക്കടന്ന സമയം ദേശീയപാതയിലൂടെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കരിയിലക്കുളങ്ങരയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഉച്ചയോടെ മരിച്ചു.

രാമപുരം ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ആദിത്യൻ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.