ആലപ്പുഴ: അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കത്തിനെതിരേ വ്യാപാരി വ്യവസായി സമിതി സൗത്ത് ഏരിയ കമ്മിറ്റി ധർണ നടത്തി. സൗത്ത് ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ ബി.എസ്. അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ പടിപ്പുര അധ്യക്ഷനായി. ഷുക്കൂർ കോയമോൻ, ബാലഗോപാൽ, അനീഷ്, ബിജു തുടങ്ങിയവർ സംസാരിച്ചു.

To advertise here,