ആലപ്പുഴ: ചുങ്കത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കൊല്ലാനുപയോഗിച്ച ആയുധത്തിനായുള്ള അന്വേഷണം ശക്തമാക്കി പോലീസ്. പ്രതിയായ ആലിശ്ശേരി വാർഡ് ചിറയിൽ വീട്ടിൽ അഫ്‌സലിനെ (അപ്പു-41) സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു. എന്നാൽ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തിയില്ല.

To advertise here,

വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപാനത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചുങ്കം മാപ്പിളശ്ശേരി വീട്ടിൽ ആന്റണി വർഗീസുമായി അഫ്സൽ തർക്കത്തിലാവുകയും തുടർന്ന്‌ ആന്റണി കല്ലെടുത്തെറിഞ്ഞതുമാണ് പ്രശ്നത്തിന്റെ തുടക്കം.

കല്ലേറിൽ പ്രകോപിതനായ പ്രതി കൈയിൽ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് ആന്റണിയെ കുത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന്‌ ഒരു തടിക്കഷണം മാത്രമാണ് പോലീസിനു ലഭിച്ചത്.