നീലേശ്വരം: സാന്‍വിയക്കും ഇവാനിയയ്ക്കും മിഠായി പ്പൊതിയുമായി ഓട്ടോറിക്ഷയില്‍നിന്ന് ഇറങ്ങിവരാറുള്ള അച്ഛന്‍ ഇനി ഓര്‍മ്മ മാത്രമാകും. സ്‌കൂളിലേക്ക് പോകാന്‍ ഓട്ടോയുമായെത്തുന്ന സന്ദീപിനെ കാത്തിരിക്കാറുള്ള കുട്ടികള്‍ക്കും ഇനി കാണാനാകില്ല. ചിന്മയ വിദ്യാലയത്തിലെ കുട്ടികളെ രാവിലെയും വൈ കുന്നേരവും വിദ്യാലയത്തിലേക്കും വീട്ടിലേക്കും എത്തി ക്കാറുണ്ട്.

To advertise here,

പൊള്ളലേറ്റ് ചിങ്കോട് ബസാറിലെ ഓട്ടോ ഡ്രൈവര്‍ സി.സന്ദീപിന്റെ മരണം ഒരു കുടുംബത്തെ യാണ് അനാഥമാക്കിയത്. അച്ഛനുമമ്മയും സഹോ ദരങ്ങളും ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയെയാണ് പടക്കശേഖ രത്തില്‍ തീപടര്‍ന്നുണ്ടായ അപകടത്തില്‍ നഷ്ടമായത്. വേഗം വരാമെന്ന റിയിച്ചാണ് കിണാവൂര്‍ റോഡിലെ സന്ദീപ് അഞ്ഞുറ്റമ്പലം വീരര്‍കാവിലേക്ക് പുറപ്പെട്ടത്. ഇനിയൊരിക്കലും തിരിച്ചുവരാത്ത യാത്രയാ യിരിക്കുമതെന്ന് വീട്ടുകാര്‍ കരുതിയില്ല. കര്‍ഷകത്തൊ ഴിലാളികളാണ് അച്ഛന്‍ കുഞ്ഞിരാമനും അമ്മ സാ വിത്രിയും. നാലിലും അങ്കണവാടിയിലും പഠിക്കുന്ന സാന്‍വിയയും ഇവാനിയയും അച്ഛന്റെ വരവും കാ ത്തിരിപ്പാണ്. അവരറിയില്ല അച്ഛന്‍ ഇനി തിരിച്ചുവ രില്ലെന്ന്

റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ വൈകും

നീലേശ്വരം വെടിക്കെട്ടപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കുറച്ച് കാര്യങ്ങള്‍ കൂടി ചേര്‍ക്കാനുണ്ടെന്നും ഏതാനും ദിവസം കഴിഞ്ഞേ സമര്‍പ്പിക്കുകയുള്ളൂവെന്നും എ.ഡി.എം. പി. അഖില്‍ അറിയിച്ചു. കെട്ടിടത്തിന്റെ സുരക്ഷിതത്വവും എത്രത്തോളം പടക്കം സൂക്ഷിച്ചുവെന്നതിന്റെ കൃത്യമായ കണക്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണസംഘം അപ്പീല്‍ നല്‍കി

പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മനുഷ്യജീവന് അപായമുണ്ടാക്കുന്ന രീതിയില്‍ മനപ്പൂര്‍വം വെടിക്കെട്ട് നടത്തിയെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. എന്നാല്‍ യാദൃച്ഛികമായി സംഭവിച്ചതാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം അംഗീകരിച്ചായിരുന്നു ഹൊസ്ദുര്‍ഗ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാണെന്നും അതിനാലാണ് വധശ്രമം ഉള്‍പ്പെടുത്തിയതെന്നും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.വേണുഗോപാല്‍ മുഖേന സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ വെടിക്കെട്ടപകടത്തില്‍പ്പെട്ട സന്ദീപ് മരിക്കുന്നതിനു മുന്‍പുതന്നെ മരിച്ചുവെന്ന് വ്യാജ പ്രചാരണം. സാമൂഹിക മാധ്യമങ്ങളിലൂടെ ശനിയാഴ്ച രാവിലെ മുതല്‍ ഇത് പ്രചരിച്ചു. ഇത് വ്യാപകമായതോടെ പ്രചാരണം തെറ്റാണെന്ന് ജില്ലാ ആരോഗ്യവകുപ്പിന് പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നു. രണ്ടുപേര്‍ മരിച്ചെന്നും ചില പ്രചാരണമുണ്ടായി. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് പോലീസും അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സന്ദീപ് മരിച്ചെന്ന് സ്ഥിരീകരിച്ചത്.