വടകര: കുറ്റ്യാടി പുഴയുടെ ചാനിയംകടവ് ഭാഗത്ത് പുഴയിൽ ചാടിയ ആൾ മരണപ്പെട്ടു. പേരാമ്പ്ര സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കൾ മൃതദേഹം തിരിച്ചറിയാൻ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചാനിയംകടവ് പാലത്തിൽനിന്നാണ് ഇയാൾ ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം കണ്ടയുടൻ ഇവിടെയുണ്ടായിരുന്നവർ പുഴയിലേക്ക് കയർ ഇട്ടുകൊടുത്തെങ്കിലും ഇയാൾക്ക് പിടിക്കാനായില്ല.
തുടർന്ന് പ്രദേശവാസിയായ കോട്ടോൽ ഉണ്ണി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ഇയാളെ പിടിച്ചു. ഇതിനിടെ പ്രജീഷ് നിടുംകുനി എന്നയാളും രക്ഷാപ്രവർത്തനത്തിനെത്തി. തുടർന്ന് ഇവർ യുവാവിനെ കരയ്ക്ക് കയറ്റി സി.പി.ആർ. നൽകി തിരുവളളൂർ അക്യൂറ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: A man jumped from the Chaniyamkadavu bridge into the Kuttiady River., Locals attempted rescue using ropes and by swimming to his aid., He was rushed to the hospital after CPR, but could not be saved., Preliminary assumptions indicate the deceased is a native of Perambra.
Published: 03 Sept 2026, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented