കോഴിക്കോട്: മാതൃഭൂമി-ഇന്ത്യാസ് വി.കെ.സി കോഴിക്കോട് മാരത്തൺ രണ്ടാം എഡിഷൻ 2027 ജനുവരിയിൽ നടക്കും. മാരത്തണിന്റെ തീയതി പ്രഖ്യാപനവും ലോഗോ പ്രകാശനവും വിവിധ കാറ്റഗറികളിലെ രജിസ്ട്രേഷന്റെ ഉദ്ഘാടനവും ഈ മാസം അഞ്ചിന് കോഴിക്കോട് ബീച്ചിൽവെച്ചാണ് സംഘടിപ്പിക്കുന്നത്. ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപം രാവിലെ 6.30-നാണ് പരിപാടി.
ചടങ്ങിൽ സർക്കാറിൻ്റെ ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിക്കും. ‘ലഹരിക്ക് നോ ഓട്ടത്തിന് ഗോ, റൺ തൂഫാൻ‘ എന്നതാണ് ഇത്തവണത്തെ മാരത്തണിന്റെ സന്ദേശം. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മേയർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങീ നിരവധി പ്രമുഖർ പങ്കെടുക്കും. ഒരു കിലോമീറ്റർ കമ്മ്യൂണിറ്റി വാക്കിങ്ങും സൂംബയും സ്ട്രക്ചിങ് വ്യായാമവും ഉണ്ടാവും. ജനുവരി വരെ എല്ലാമാസവും മാരത്തണിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ജനുവരി 11-ന് ആയിരുന്നു കോഴിക്കോട് ഏറ്റുവാങ്ങിയ മാരത്തണിന്റെ ആദ്യ എഡിഷൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദുബായിൽ നിന്നടക്കം ആളുകൾ കോഴിക്കോട് ഓടാനെത്തിയിരുന്നു. കോഴിക്കോടൻ ഉത്സവമായി മാറിയ മാരത്തൺ ഫാമിലി റണ്ണിലൂടെ ആഘോഷമായി ജനം ഏറ്റെടുത്തു. നാലായിരത്തോളം പേരാണ് പങ്കെടുത്തത്. ഇന്ത്യാസ് വി.കെ.സിയാണ് മുഖ്യ പ്രായോജകർ. മാൾ പാർട്ണർ ലുലു മാൾ കോഴിക്കോടും റൈഡിങ്ങ് പാർട്ണർ കെ.വി.ആർ ഹ്യൂണ്ടായിയുമാണ്.
നിങ്ങൾക്കും പങ്കാളിയാവാം
മാരത്തൺ പ്രഖ്യാപനത്തിന്റെ ഭാഗമായി പ്രമുഖർക്കൊപ്പമുള്ള കമ്മ്യൂണിറ്റി വാക്കിങ്ങിലും നിങ്ങൾക്കും പങ്കാളിയാവാം. താല്പര്യമുള്ളവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
Content Highlights: Second edition of Mathrubhumi-VKC Kozhikode Marathon scheduled for January 2027., Date announcement, logo launch, and registration opening on January 5 at Kozhikode Beach., Marathon theme supports the anti-drug campaign 'Operation Thoofaan' with the slogan 'Run Thoofaan'., Features community walking, Zumba, and stretching exercises with prominent leaders attending.
Published: 03 Sept 2026, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented