കാഞ്ഞങ്ങാട്: രണ്ടരകിലോ ചെറുനാരങ്ങ 100 രൂപയ്ക്ക് കിട്ടിയിരുന്നിടത്ത് ഇപ്പോൾ കിട്ടുന്നത് അരക്കിലോ. അതായത് കിലോക്ക് 200 രൂപ. വേനൽക്കാലം ചുട്ടുപൊള്ളിച്ചുതുടങ്ങിയതോടെയാണ് ചെറുനാരങ്ങ വില കുതിച്ചുയർന്നത്. ഒരു മാസം മുൻപ് 70 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലായിരുന്നു ചെറുനാരങ്ങ വില. വേനൽ കടുത്തതോടെ നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടിയതും വരവ് കുറഞ്ഞതുമാണ് വിലകൂടാൻ ഇടയാക്കിയത്.

To advertise here,

വിഷുത്തലേന്ന് 180 രൂപയുണ്ടായിരുന്ന നാരങ്ങവില ഒരാഴ്ച പിന്നിടുംമുൻപുതന്നെ 200-ലെത്തി. വരവ് കുറഞ്ഞതോടെ വരുംദിവസങ്ങളിൽ വിലകൂടാനുള്ള സാധ്യതയാണ് വ്യാപാരികൾ പങ്കുവെക്കുന്നത്. അയൽസംസ്ഥാനമായ കർണാടകയിൽനിന്നാണ് പ്രധാനമായും ജില്ലയിലേക്ക് ചെറുനാരങ്ങ എത്തുന്നത്.

വേനൽച്ചൂട് കൂടിയതോടെ ശീതളപാനീയകടകളിൽ ഇപ്പോൾ തിരക്കുകുറഞ്ഞ നേരമില്ല. ശീതളപാനീയങ്ങളിൽ പ്രിയം നാരങ്ങവെള്ളത്തിനുതന്നെയാണ്. ഇതും നാരങ്ങവിലയിൽ പ്രതിഫലിച്ചുകാണാം.