തിരുവനന്തപുരം: കേരളം കണ്ട കലാസംഘാടകരിൽ ഏറ്റവും ഉന്നതശീർഷനായിരുന്നു സൂര്യ കൃഷ്ണമൂർത്തിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ കലാസംഘടനകളുടെ ചരിത്രത്തിലെ ഒരധ്യായത്തിന്റെ ഒടുക്കമാണെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
‘ദീർഘകാലമായി എന്റെ സുഹൃത്തായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സൂര്യ സമൂഹത്തിന്റെയും ദുഃഖം എന്റെയും കൂടെ ദുഃഖമാണ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളത്തിലെ കലാസംഘടനകളുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായത്തിനാണ് അന്ത്യമായിരിക്കുന്നത്’- എം.എ. ബേബി അനുസ്മരിച്ചു.
‘താൻ സ്ഥാപിച്ച സംഘടനയുടെ പേര് സ്വന്തം പേരിനു മുന്നിൽ അദ്ദേഹം ചേർത്തിരുന്നു. സൂര്യ ഇല്ലാതെ കൃഷ്ണമൂർത്തി ഇല്ലായിരുന്നു. 1977 മുതലാരംഭിച്ച ഈ കലാസപര്യയ്ക്കുവേണ്ടി വിക്രം സാരാഭായി വാനഗവേഷണ കേന്ദ്രത്തിലെ ജോലി വിട്ട് അദ്ദേഹം മുഴുവൻ സമയകലാപ്രവർത്തകനായി. 'സൂര്യ' കേരളത്തിന്റെ കലാരംഗത്തിന് നിസ്തുലമായ സംഭാവന നല്കി. ലോകമെങ്ങുമുള്ള കലാകാരരെ സൂര്യ കേരളത്തിലെത്തിച്ചു, പ്രത്യേകിച്ചും തിരുവനന്തപുരത്ത്.
തിരുവനന്തപുരത്ത് നടന്നു വന്ന സൂര്യ ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കലോത്സവങ്ങളിലൊന്നായിരുന്നു. നൂറിലേറെ ദിവസം ലോകമെങ്ങും നിന്നുള്ള കലാകാരന്മാരെ സൂര്യ ഇതിൽ പങ്കെടുപ്പിച്ചു. ഇന്ന് സൂര്യലോകമെങ്ങും പടർന്ന ഒരു സംഘടനയാണ്. കേരളത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിച്ചത് സൂര്യ കൃഷ്ണമൂർത്തിയാണ്. നാടകാവതരണരംഗത്തും അദ്ദേഹം വലിയ സംഭാവനകൾ നല്കി. മേൽവിലാസം എന്ന നാടകം ശ്രദ്ധേയമായി’- എം.എ. ബേബി അനുസ്മരിച്ചു.
Content Highlights: MA Baby expressed deep grief over the passing of Surya Krishnamoorthy., Highlighted Krishnamoorthy's dedication to the arts, including leaving his job at VSSC., Recognized the global impact of the Surya Festival in Thiruvananthapuram., Acknowledged his pioneering contributions to light and sound shows and theater in Kerala.
Published: 23 Sept 2026, 10:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented