
ചെറുതോണി (ഇടുക്കി): ഓണമെത്തും മുൻപേ ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നു. കഴിഞ്ഞമാസംവരെ കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയായിരുന്ന വില ഇപ്പോൾ 120 രൂപയിലെത്തി. കർണാടകയിൽനിന്നുള്ള വരവ് കുറഞ്ഞതും തമിഴ്നാട്ടിൽ വില ഉയർന്നതുമാണ് ഇടുക്കിയിലെ നാരങ്ങാ വിപണിയെ സാരമായി ബാധിച്ചത്. കടുത്തവേനലിൽ ഉത്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി.
തമിഴ്നാട്ടിൽനിന്നെത്തുന്ന പുളിയങ്കുടി നാരങ്ങയ്ക്കാണ് വിപണിയിൽ കൂടുതൽ ഡിമാൻഡ്. വലുപ്പം കൂടുതലുള്ളതും പെട്ടെന്ന് കേടാകാത്തതുമാണ് പുളിയങ്കുടി നാരങ്ങയെ പ്രിയങ്കരമാക്കുന്നത്. തമിഴ്നാട്ടിൽ ഏറ്റവുംകൂടുതൽ ചെറുനാരങ്ങ ഉത്‌പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നാണ് പുളിയങ്കുടി. ജ്യൂസ് വിപണിയിലും പുളിയങ്കുടി നാരങ്ങയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
സാധാരണയായി ജൂൺ മുതൽ ഓഗസ്റ്റ് വരെ നാരങ്ങയ്ക്ക് വലിയ വിലക്കയറ്റം ഉണ്ടാകാറില്ല. ഇത്തവണ ഓണത്തിന് ദിവസങ്ങൾ ശേഷിക്കെ തന്നെ വില ഉയർന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിച്ചു.
നാരങ്ങയുടെ വില ഉയർന്നതോടെ ചെറിയ പെട്ടിക്കടകൾ മുതൽ ബേക്കറികൾ വരെയുള്ള സ്ഥാപനങ്ങളിൽ നാരങ്ങാവെള്ളത്തിനും വില വർധിച്ചു. 20 രൂപയായിരുന്ന ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് ഇപ്പോൾ 25 രൂപയാണ്.
വിലക്കയറ്റം കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട അച്ചാർ നിർമാണ യൂണിറ്റുകളെയും പ്രതിസന്ധിയിലാക്കി.
Content Highlights: Lemon prices surged from Rs 80-90 to Rs 120 per kg in Idukki., Supply shortage from Karnataka and high prices in Tamil Nadu caused the hike., Puliyangudi lemons are in high demand due to large size and durability., Price of lemon juice increased from Rs 20 to Rs 25 in local shops and bakeries., Small-scale pickle manufacturing units including Kudumbashree face severe crisis.
Published: 14 Aug 2026, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented