To advertise here,

വെയിലുരുകുമ്പോൾ കുട്ടികളേ

വെളിയിലിറങ്ങി നടക്കല്ലേ

എരിപൊരി തുള്ളും

വെയിലും കൊണ്ട്

കുട ചൂടാതെ നടക്കല്ലേ...

കൂടെ കൂടെ ദാഹം തീർക്കാൻ

വെള്ളം ഒത്തിരി മോന്തേണം

വെയിലു ശമിച്ചാൽ

വൈകുന്നേരം

വെളിയിലിറങ്ങി നടന്നോളൂ...