പത്തനംതിട്ട: ചെറുനാരങ്ങ വില കുതിച്ചുകയറുന്നു. ഒരു കിലോഗ്രാമിന് തിങ്കളാഴ്ചത്തെ വില 270 രൂപയാണ്. ചില്ലറ വിൽപന നടത്തുന്ന കടകളിൽ കാൽകിലോയ്ക്ക് 70 രൂപയാണ് വാങ്ങുന്നത്. ഒരു മാസം മുമ്പ് കിലോയ്ക്ക് നൂറുരൂപയിൽ താഴെയായിരുന്നു വില.
വിഷുത്തലേന്ന് 180 രൂപയുണ്ടായിരുന്ന നാരങ്ങാവില ഒരാഴ്ച പിന്നിടും മുമ്പുതന്നെ 200-ലെത്തി. ചെറിയ നാരങ്ങയുടെ വില കുതിച്ചുകയറുന്നത് കാരണം വേനൽ ചൂടിൽ ദാഹമകറ്റാൻ നാരങ്ങാവെള്ളം കുടിക്കാമെന്ന് കരുതിയാൽ കീശ ചോരും. നാരങ്ങാവെള്ളത്തിന് 20-ൽ നിന്ന് 25 രൂപയായി പലയിടത്തും.
ഒരു നാരങ്ങ മുറിച്ച് രണ്ട് ഗ്ലാസുകളിലാണ് ഇപ്പോൾ നാരങ്ങാവെള്ളം എടുക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും നാരങ്ങയെത്തുന്നത്. വേനൽച്ചൂട് കൂടിയതോടെ ശീതളപാനീയ കടകളിൽ ഇപ്പോൾ തിരക്കുകുറഞ്ഞ നേരമില്ല. ശീതളപാനീയങ്ങളിൽ പ്രിയം നാരങ്ങാവെള്ളത്തിന് തന്നെയാണ്. ഇതും നാരാങ്ങാവിലയിൽ പ്രതിഫലിച്ചു കാണാം. വേനൽ ശക്തമായതോടെ ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
Content Highlights: Lemon prices reached 270 INR per kg in Pathanamthitta., Prices increased significantly from under 100 INR per kg last month., Supply shortage from Tamil Nadu and high summer demand are the primary drivers
Published: 28 Apr 2026, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented