പാലാ: വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. കൊഴുവനാൽ ഉറുമ്പിക്കുന്നേൽ സുകുമാരൻ (76) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ വയോധികനെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയർന്നതോടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. പാലാ പോലീസ് കേസ് എടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സുകുമാരന്റെ മകളുടെ ഭർത്താവ് ഇടമുള സ്വദേശി അഖിലിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഭാര്യ: രമണി. മക്കൾ: സുരാജ്, അശ്വതി. മരണ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും വീട്ടുകാരുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പാലാ പോലീസ് അറിയിച്ചു.
Content Highlights: Sukumaran (76) found in critical condition in his yard and passed away on the way to Pala General Hospital., Relatives raised suspicions regarding the death, prompting a police investigation., The victim's son-in-law, Akhil, has been taken into custody by Pala Police., Post-mortem was conducted at Kottayam Medical College Hospital to determine the exact cause of death.
Published: 23 Sept 2026, 09:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented