തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ചൂടേറ്റി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രികാസമർപ്പണത്തിനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. മന്ത്രിമാരടക്കം ഉന്നത നേതാക്കൾ ഇന്ന് പത്രിക സമർപ്പിച്ചു. മൂന്ന്‌ മണ്ഡലങ്ങളിൽ എൽഡിഎഫിന് ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. താനൂർ,മങ്കട, വള്ളിക്കുന്ന്, കാസർകോട് മണ്ഡലങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർഥികളെചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നത്. വള്ളിക്കുന്നിൽ യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിക്കായി എൽഡിഎഫ് നീക്കങ്ങൾ നടത്തുന്നുണ്ട്. 

To advertise here,