
കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴുവയസ്സുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കുടുംബം ഉന്നയിച്ച കാര്യങ്ങൾ തങ്ങളുടെ പ്രധാന പരിഗണനയാണെന്നും അന്വേഷണ നടപടികൾ വേഗത്തിലാക്കുമെന്നും എഡിജിപി പി. വിജയൻ പറഞ്ഞു. കുടുംബം ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിശോധിക്കും. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അവർക്ക് അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപടികൾ വേഗത്തിലാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേസ് കോടതിയിൽ നിലനിൽക്കുന്ന രീതിയിൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് എഡിജിപി പറഞ്ഞു. ജഡ്ജിയുടെ അറസ്റ്റ് തന്റെമാത്രം കൈയിലുള്ളതല്ലെന്നും കോടതിയുടെ അനുമതി ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി അനുമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമ പരിശോധന നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘവുമായാണ് എഡിജിപി കാര്യങ്ങൾ നേരിട്ട് വിലയിരുത്താൻ എത്തിയത്. പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പ്രത്യേക സംഘം പരിശോധിക്കും. അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘം സംഭവസ്ഥലം നേരിട്ട് സന്ദർശിച്ചിട്ടുണ്ട്.
കുടുംബം നൽകിയ പ്രധാനപ്പെട്ട വിവരങ്ങളും മറ്റ് രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അന്വേഷണത്തിന് കാലതാമസമുണ്ടാകില്ലെന്നും കണ്ടെത്തുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ റിപ്പോർട്ടും നടപടിയും ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കി.
Content Highlights: ADGP P. Vijayan visited the family of the victim in the Cheranalloor accident case and assured a prompt investigation and lawful justice.
Published: 27 Oct 2026, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented