തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷമായ വിമർശവുമായി ജി. സുധാകരൻ എംഎൽഎ. രമേശ് ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്. പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശമാണ്. വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്.

To advertise here,

ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്. പോലീസുകാരെ നിയന്ത്രിക്കണം. അവർ കുഴപ്പം കാണിച്ചതിന് ശേഷം അറിഞ്ഞാൽപ്പോരായെന്നും സുധാകരൻ പറഞ്ഞു. യൂണിഫോമിട്ട പൗരന്മാരാണ് പോലീസുകാർ. ആ നിലയിൽ പോലീസ് സേനയെ വളർത്തണം. ഒരുലക്ഷം പോലീസുകാരെങ്കിലും സംസ്ഥാനത്ത് വേണം. അതിൽ കൂടുതൽ സ്ത്രീകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

ചെരാനല്ലൂർ വാഹനാപകട കേസിൽ പോലീസിനെതിരേ രൂക്ഷവിമർശമുയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് ജി സുധാകരന്റെ അഭിപ്രായപ്രകടനം.

ചേരാനല്ലൂർ കാറപകടം; ‘ജഡ്ജിയുടേതല്ല,ആരുടെ മകനായാലും നിയമം ഒരുപോലെ, പോലീസിനെ ന്യായീകരിക്കില്ല, നടപടിയുണ്ടാകും’