
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ രണ്ടു സിറ്റിങ് സീറ്റുകൾ സി.പി.െഎ. നഷ്ടപ്പെടുത്തിയെന്ന് സി.പി.എം. തൃശ്ശൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. സി.പി.ഐ.ക്കുള്ളിലെ തർക്കങ്ങൾ കൊടുങ്ങല്ലൂരിൽ സ്ഥാനാർഥിയുടെ തോൽവിക്കിടയാക്കി. സി.പി.ഐ.യുടെ സിറ്റിങ് എം.എൽ.എ.യായിരുന്ന വി.ആർ. സുനിൽകുമാറായിരുന്നു ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി. ഇദ്ദേഹത്തെ തോൽപ്പിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് മന്ത്രിയാകുകയും ചെയ്തു.
തൃശ്ശൂർ മണ്ഡലത്തിലും സ്ഥാനാർഥിനിർണയം പാളിയെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സിറ്റിങ് എം.എൽ.എ. പി. ബാലചന്ദ്രനെ ഒഴിവാക്കി കവി ആലങ്കോട് ലീലാകൃഷ്ണനെയാണ് മത്സരിപ്പിച്ചത്. സ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിക്കാൻ സി.പി.െഎ.ക്ക് സാധിച്ചിരുന്നെങ്കിൽ നില മെച്ചപ്പെടുത്താമായിരുന്നു. തൃശ്ശൂരിലെ സ്ഥാനാർഥിയെ ജനങ്ങൾക്കിടയിൽ ശരിയായി അവതരിപ്പിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകൾ തൃശ്ശൂർ അടക്കമുള്ള മണ്ഡലങ്ങളിൽ നേടാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂനപക്ഷങ്ങൾ സി.പി.എമ്മിനോടും അകലുന്ന പ്രവണത തൃശ്ശൂർ ജില്ലയിലുണ്ട്. നേതാക്കളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുണ്ട്. കീഴ്ഘടകങ്ങളെ ഉണർത്താനുള്ള പ്രവർത്തനം ജില്ലാ നേതൃത്വം നടത്തണം. കീഴ്ഘടകങ്ങൾ അടക്കം ഉണർന്നു പ്രവർത്തിക്കണം. എങ്കിലേ പാർട്ടി ശക്തി പ്രാപിക്കൂ. കേരളത്തിൽ അലയടിച്ച നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും തൃശ്ശൂരിന് പിടിച്ചുനിൽക്കാനായത് സംഘടനാരംഗത്ത് പുലർത്തുന്ന നീതികൊണ്ടാണ്. നീതിപുലർത്തുന്ന സി.പി.എം. ജില്ലാ കമ്മിറ്റിയാണ് തൃശ്ശൂരിലേത്. എന്നാൽ സംഘടനാ പ്രശ്‌നങ്ങളുണ്ട്. അത്തരമൊരു സംഘടനാ പ്രശ്‌നമാണ് ചാലക്കുടി സീറ്റ് കേരള കോൺഗ്രസിന് കൈമാറിയത്. അത്തരം തീരുമാനമാണ് ചാലക്കുടിയിൽ തോൽവിക്കിടയാക്കിയത്. ചാലക്കുടി സീറ്റിന്റെ കാര്യത്തിൽ പാർട്ടി പുനരാലോചന നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: CPM district committee report highlights LDF losing two CPI sitting seats in Thrissur., Candidate selection issues and internal conflicts led to defeat in Kodungallur and Thrissur., Minority votes shifted away from the party in the district., Chalakudy seat allocation to Kerala Congress is cited as a reason for defeat.
Published: 01 Oct 2026, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented