പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്. നവംബർ മൂന്നിനകം അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ ബസ് സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് വിവിധ ബസ്സുടമ സംഘടനകൾ അറിയിച്ചു. ആറ് സ്വകാര്യ ബസ്സുടമ സംഘടനകളുടെ സംയുക്ത സമിതിയാണ് സമരത്തിന് ആഹ്വാനംചെയ്തത്. നവംബർ മൂന്നുമുതലാണ് സമരം പ്രഖ്യാപിച്ചത്.

To advertise here,

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രിയദർശിനി അടക്കമുള്ള പദ്ധതികൾ സ്വകാര്യ ബസ്സുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുകാരണം സ്വകാര്യ ബസ് ജീവനക്കാരുടെ കുടുംബങ്ങൾ ദുരിതത്തിലായത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് സമരം. ഇതിനുപുറമേ നിരക്കു വർധന, കുട്ടികളുടെ കൺസഷൻ ചാർജിൽ കാലാനുസൃതമായ മാറ്റം എന്നീ ആവശ്യങ്ങളും ബസ്സുടമകൾ ഉയർത്തുന്നു.

സമരം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഇത്രയും ദിവസം കാത്തുനിന്നതെന്നും ചർച്ചയില്ലെങ്കിൽ ഇനി സമരമല്ലാതെ മുന്നിൽ വേറെ മാർഗമില്ലെന്നും സംഘടനകൾ അറിയിച്ചു.