തിരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി കൊടുത്തത് യുഡിഎഫാണെന്നും വി.ഡി. സതീശൻ പറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പിനെ തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണം (എസ്‌ഐആർ) സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എസ്‌ഐആർ കാരണമാണ് കേരളത്തിൽ സിപിഎമ്മിന് ഭരണം നഷ്ടമായതെന്ന സിജെപി ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തിൽ വോട്ട് നിഷേധിച്ചതായി പരാതി ഉണ്ടായിട്ടില്ല. ബിജെപിക്കോ സിപിഎമ്മിനോ പോലും ഇവിടെ പരാതിയില്ല. സംസ്ഥാനത്തെ 24 ലക്ഷം വോട്ടുകൾ പോയത് ഇരട്ട വോട്ടുകളും മരിച്ചവരുടേതും അടക്കമാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം മോദിയും സംസ്ഥാനം പിണറായി വിജയനും ഭരിക്കുന്ന സമയത്ത് കേന്ദ്രത്തേയും തിരഞ്ഞെടുപ്പ് കമ്മിഷനേയും വോട്ടർപട്ടികയും എസ്‌ഐആറുമെല്ലാം അട്ടിമറിച്ച് തിരഞ്ഞെടുപ്പിൽ 102 സീറ്റ് നേടിയാണ് താൻ മുഖ്യമന്ത്രിയായതെന്നാണ് സിജെപിയുടേയും സിപിഎമ്മിന്റേയും ആരോപണത്തെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. എസ്‌ഐആറിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞിട്ടില്ല.
കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി കൊടുത്തത് യുഡിഎഫാണ്. അതെല്ലാം പരിഹരിച്ചിരുന്നു. ബിജെപി ജയിക്കാൻ സാധ്യതയുള്ളിടത്താണ് വോട്ടുകൊള്ള നടത്തിയത്. അല്ലാത്തിടത്ത് അവരെന്തിനാണ് ചെയ്യുന്നത്? ഇവിടെ ബിജെപിയുടേയോ സിപിഎമ്മിന്റേയോ ഭാഗത്തുനിന്ന് ആരോപണമുണ്ടായിട്ടില്ല. ആകെ പരാതി നൽകിയത് യുഡിഎഫാണ്. നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫീസറെ വിളിക്കുകയും കത്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Chief Minister V.D. Satheesan dismissed allegations by CJP and CPM regarding the Summary Intensive Revision (SIR) of voter lists in Kerala, emphasizing that no legitimate voter lost their voting rights in the state.
Published: 09 Oct 2026, 07:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented