തിരുവനന്തപുരം: ദിവസങ്ങളോളം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമിയെ ഇളക്കിമറിച്ച് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. വൈകീട്ട് ആറ് മണിയോടെ ആവേശ പ്രചാരണത്തിന് സമാപനംകുറിക്കും. അവസാന മണിക്കൂറുകളിൽ താളമേളങ്ങളുടെയും വർണ്ണപ്പകിട്ടിന്റെയും അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിൽ മുന്നണി പ്രവർത്തകർ ഒത്തുചേർന്നിട്ടുണ്ട്. കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെ പത്തനംതിട്ടയിൽ യുഡിഎഫ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. ബുധനാഴ്ചത്തെ മൗന പ്രചാരണങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് കേരളം വിധിയെഴുതുക.

To advertise here,