തിരുവനന്തപുരം: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ തന്റെ ഡാൻസ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പോലീസിന്റെ ഈ നടപടി തികച്ചും അന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞമാസമാണ് എഐ കവല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ എഐ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ദിവസങ്ങൾക്കം വീഡിയോ ഇന്ത്യയിൽ നിരോധിക്കപ്പെട്ടു.

To advertise here,

Also Read: 'ഡാൻസിന് ഉപയോഗിച്ചത് ഷംന കാസിമിന്റെ ചുവടുകൾ; മുഖ്യമന്ത്രിയുടെ ആ വാക്കുകൾ ആശ്വാസമായി'; വൈറലായ എഐ വീഡിയോയുടെ നിർമാതാക്കൾ പറയുന്നു

'തൃശൂരിൽ നിന്നുള്ള രണ്ട് പിള്ളേരാണ് എന്റെ ഡാൻസ് വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചത്. തമിഴ് നടൻ വിജയ്‌യെ പോലെയാണ് ഞാൻ അതിൽ നൃത്തം ചെയ്തത്. വളരെ മനോഹരമായ വീഡിയോയായിരുന്നു അത്. നല്ല വീഡിയോ ആണെന്നും വിജയ്‌യെക്കാൾ അടിപൊളിയായി ഞാൻ ഡാൻസ് ചെയ്തുവെന്നും ഒരുപാട് ചെറുപ്പക്കാർ എന്നോട് പറഞ്ഞു.' -മുഖ്യമന്ത്രി പറഞ്ഞു.

Don’t Miss: 'മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു'; വൈറൽ വീഡിയോയിൽ പ്രതികരണവുമായി മുഖ്യമന്ത്രി

'എന്നാൽ പോലീസ് അത് നീക്കം ചെയ്തു. എനിക്ക് അത് ഒട്ടും സന്തോഷമേകുന്ന കാര്യമായിരുന്നില്ല. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ആ വീഡിയോ കാണുമായിരുന്നു. എത്ര മനോഹരമായ ഡാൻസായിരുന്നു അത്. പക്ഷേ ഈ പോലീസുകാർ അത് നീക്കം ചെയ്തുകളഞ്ഞു. അത് ശരിയായില്ല എന്ന് ഞാൻ അവരോട് പറഞ്ഞു.' -വി.ഡി. സതീശൻ തുടർന്നു.

എഐ ഡാൻസിനെ അനുകൂലിച്ച് നേരത്തേയും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. വീഡിയോ കണ്ട് താൻ ഞെട്ടിപ്പോയെന്നും മോഹൻലാൽ, വിജയ് എന്നിവരേക്കാൾ നന്നായാണ് താൻ അതിൽ ഡാൻസ് ചെയ്തതെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഡാൻസ് ഗംഭീരമായി എന്ന് അഞ്ചുവയസുള്ള കുട്ടി തന്നോട് പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം എഐ ഉപയോഗിച്ച് വീഡിയോകൾ ഉണ്ടാക്കുന്നതിൽ നിയമപ്രശ്‌നങ്ങളുണ്ടെന്നും അന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചിരുന്നു.