
തിരുവനന്തപുരം: പോലീസ് സേനയിൽ വനിതകളുടെ എണ്ണം മൂന്നിലൊന്നായി കൂട്ടാൻ ഈ വർഷവും നടപടിയില്ല. ഇതിനുള്ള ശുപാർശയിൽ സർക്കാർ തീരുമാനമെടുക്കാതെ വന്നതോടെ പഴയരീതിയിലാണ് പി.എസ്.സി.ക്ക് ഒഴിവുകൾ റിപ്പോർട്ടുചെയ്തത്.
1592 പോലീസ് കോൺസ്റ്റബിൾ ഒഴിവാണ് റിപ്പോർട്ടുചെയ്തത്. നിലവിൽ പത്തിൽ ഒരു ഒഴിവുമാത്രമാണ് വനിതകൾക്ക് മാറ്റിവെയ്ക്കുന്നത്. എട്ട് ബറ്റാലിയനുകളിലേക്കായി 1430 പുരുഷന്മാരുടെയും 162 വനിതകളുടെയും ഒഴിവാണുള്ളത്.
പത്തു നിയമനത്തിൽ ഏഴു പുരുഷന്മാരും മൂന്നു വനിതകളും വേണമെന്നാണ് പുതിയ ശുപാർശ. വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുന്നത് പോലീസിന്റെ ജനകീയതയ്ക്കും സാമൂഹികസുരക്ഷാ ഇടപെടലുകൾക്കും സഹായമാകുമെന്നാണ് വിലയിരുത്തൽ.
കേരളാ പോലീസിൽ വനിതാ സാന്നിധ്യം ദേശീയ ശരാശരിയേക്കാൾ താഴെയാണ്. രാജ്യത്തെ സേനകളിൽ വനിതകളുടെ സാന്നിധ്യം 15 ശതമാനത്തോളമാണ്. കേരളത്തിൽ ഇത് അഞ്ചുശതമാനം മാത്രം. തമിഴ്‌നാടും ഹിമാചൽ പ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേരളത്തെക്കാൾ ഏറെ മുന്നിലാണ്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് 20 ശതമാനം വനിതാ സംവരണം ഉറപ്പുവരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 60,000-ത്തോളം പോലീസുകാരിൽ 5000-ത്തോളം വനിതകളാണുള്ളത്. ഇത് 20,000 എങ്കിലും ആക്കണമെന്നാണ് പോലീസ് നൽകിയ ശുപാർശ.
Content Highlights: No decision taken by the government to increase women representation to one-third in the police force this year
Published: 01 Oct 2026, 10:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented