മോഹന്‍ലാലിനേക്കാളും വിജയ്‌യേക്കാളും മികച്ച ഡാന്‍സാണ് വീഡിയോയിൽ തന്റേതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു

കൊച്ചി: സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ എഐ വീഡിയോ മെറ്റ നീക്കം ചെയ്തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വീഡിയോ വ്യക്തിപരമായി തനിക്ക് സന്തോഷം നൽകിയെങ്കിലും അതിൽ നിയമപ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേയും തന്റെ എഐ വീഡിയോയോട് രസകരമായ പ്രതികരണം മുഖ്യമന്ത്രി നടത്തിയിരുന്നു.
'വീഡിയോ കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസ് ലീഡ് ചെയ്യുകയാണ്. ഗംഭീര ഡാൻസ്. മോഹൻലാലിനേയും എന്റെ സ്‌നേഹിതൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യേയും ഞെട്ടിക്കുന്ന ഡാൻസാണ് ഞാൻ നടത്തിയത്. കുറച്ച് പരിഹസിക്കുന്നതിനു വേണ്ടി കൂടിയാണ് ചെയ്തതെങ്കിലും എനിക്ക് സന്തോഷമായി.' -വി.ഡി. സതീശൻ പറഞ്ഞു.
Related News: 'മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു'; വൈറൽ വീഡിയോയിൽ പ്രതികരണവുമായി മുഖ്യമന്ത്രി
'ഒരു അഞ്ചു വയസ്സുള്ള കുട്ടി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, 'സാറിന്റെ ഡാൻസ് ഗംഭീരമായി' എന്ന്. ഞാൻ ശരിക്കും ഡാൻസ് ചെയ്തതാണെന്നാണ് ആ കുട്ടി വിചാരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇങ്ങനെ കാര്യങ്ങൾ ക്രിയേറ്റ് ചെയ്യുകയാണ്. അവിടെ നിയമപ്രശ്‌നങ്ങളുണ്ട്.' -മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Chief Minister VD Satheesan reacted after Meta removed his viral AI dance video. While acknowledging the video was amusing, he highlighted legal and ethical concerns regarding AI-generated deepfake content.
Published: 14 Sept 2026, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented