
കൊച്ചി: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി). അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ കോയമ്പേടിലുള്ള ബിഎൽഎമ്മിന്റെ ആസ്ഥാന മന്ദിരം, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലടക്കം പത്തോളം പ്രധാന കേന്ദ്രങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.
സംഭവത്തിൽ ഇ.ഡി നേരത്തെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരവും ഹവാല ഇടപാടുകളിലുമാണ് ഇ.ഡി ഇപ്പോൾ പരിശോധന ശക്തമാക്കിയിട്ടുള്ളത്. ഉയർന്ന ലാഭവിഹിതവും പലിശയും വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപ കാലാവധി പൂർത്തിയായിട്ടും തിരിച്ചുകൊടുക്കാതെ വഞ്ചിച്ചെന്നാണ് ആരോപണം.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച്, സൊസൈറ്റിയിലേക്ക് വന്ന നിക്ഷേപ തുക സ്ഥാപകൻ ആർ. പ്രേംകുമാർ തനിക്കും ബന്ധുക്കൾക്കുമായി വകമാറ്റി ചെലവഴിച്ചു. കൂടാതെ തൃശൂരിലെ തിയേറ്റർ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ വാങ്ങുന്നതിനും ഇവർ നിയന്ത്രിക്കുന്ന സ്വകാര്യ കമ്പനികളുടെ അക്കൗണ്ടുകളിലേക്കും അനധികൃതമായി പണം വകമാറ്റി നിക്ഷേപിക്കുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് ബിഎൽഎം ചെയർമാൻ ആർ. പ്രേംകുമാറിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടരുന്നതിനിടയിലാണ് ഇ.ഡിയുടെ റെയ്ഡ്.
Content Highlights: ED conducts raids at 10 locations including Chennai, Kochi, and Kozhikode over an alleged Rs 5000 crore scam., BLM society failed to return matured deposits offered with high-interest rates to investors., Founder R. Premkumar and relatives diverted funds to buy resorts, hotels, and run private companies., ECIR registered under PMLA to investigate money laundering and hawala transactions.
Published: 04 Nov 2026, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented