ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ യൂബര്‍ ടെക്‌നോളജിയുടെ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സ്വന്തമാക്കി. യൂബര്‍ ടെക്‌നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂര്‍ണ്ണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു. സൊമാറ്റോയില്‍ യൂബറിന് 10 ശതമാനം ഓഹരി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. 

To advertise here,

35 കോടി ഡോളറിന്റെ ഇടപാടാണ് സൊമാറ്റോ യൂബര്‍ ഈറ്റ്‌സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂബര്‍ ടെക്‌നോളജിയുടെ ഭക്ഷണ വിതരണ സംരഭം 2017-ലാണ് ഇന്ത്യയില്‍ ആരംഭിച്ചത്. എന്നാല്‍ സൊമാറ്റോയും സ്വിഗ്ഗി പോലുള്ള പ്രാദേശിക കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ സ്ഥാപിച്ച ആധിപത്യം മറികടക്കാന്‍ യൂബര്‍ ഈറ്റ്‌സിന് ആയിരുന്നില്ല. 

ഇന്ത്യയിലെ യൂബര്‍ ഈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. യൂബര്‍ ഈറ്റ്‌സിന്റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി.

Content Highlights: Zomato Buys Uber's Food Delivery Business Uber Eats In India For $350 Million