ന്യൂഡല്‍ഹി: 24 വര്‍ഷം മുമ്പത്തെ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി. ഇപ്പോഴത്തെ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്കിയ കേസിലാണ് നടപടി.
സക്സേന, അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരിക്കേ 2000 മുതലാണ് മേധയുമായുള്ള നിയമപോരാട്ടത്തിലേക്ക് നയിച്ച സംഭവ വികാസങ്ങള്‍ നടക്കുന്നത്.
തനിക്കും നര്‍മദ ബച്ചാവോ ആന്ദോളനുമെതിരേ പരസ്യം പ്രസിദ്ധപ്പെടുത്തിയതിന് മേധ, സക്സനേയ്ക്കെതിരേ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മേധയ്ക്കെതിരേ സക്സേന രണ്ട് കേസുകള്‍ കൊടുത്തു. ടി.വി. ചാനലിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നും അപകീര്‍ത്തി പ്രസ്താവന നടത്തിയെന്നും കാണിച്ചായിരുന്നു ഇത്.
മെട്രോപോളിറ്റന്‍ മജിസ്ട്രേട്ട് രാഘവ് ശര്‍മയാണ് മേധ കുറ്റക്കാരിയാണെന്ന് വിധിച്ചത്. രണ്ടുവര്‍ഷം വരെ തടവ് അല്ലെങ്കില്‍ പിഴ അതുമല്ലെങ്കില്‍ ഇവ രണ്ടും കൂടി ലഭിക്കുന്ന കുറ്റങ്ങളാണ് മേധ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.
Content Highlights: medha patkar convicted in defamation case
Published: 24 May 2024, 09:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented