ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ വിമർശനവുമായി ബി.ജെ.പി. വക്താവ് തുഹിൻ സിൻഹ. തെളിവുകളൊന്നുമില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധി 'ഹിറ്റ് ആൻഡ് റൺ രാഷ്ട്രീയം' കളിക്കുകയാണെന്ന് തുഹിൻ സിൻഹ പറഞ്ഞു.
ഒരുദിവസം പെട്ടെന്ന് തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുകയും മൂന്ന് ദിവസത്തിനകം അത് തെളിയിക്കാൻ സാധിക്കാതെവരുമ്പോൾ മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധതിരിക്കുകയുമാണ് രാഹുലിന്റെ രീതി എന്ന് സിൻഹ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ തനിക്ക് വിവരങ്ങൾ കൈമാറുന്നുണ്ടെന്ന രാഹുലിന്റെ മുൻ പ്രസ്താവനയും പുതിയ ഫോൺ ചോർത്തൽ ആരോപണവും തമ്മിൽ വൈരുധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി നുണയനാണെന്നും ഓരോദിവസവും പുതിയ നുണകളും അപവാദങ്ങളും പ്രചരിപ്പിക്കാതെ അദ്ദേഹത്തിന് ജീവിക്കാൻ കഴിയില്ലെന്നും തുഹിൻ സിൻഹ ആരോപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവുമായുള്ള കൂടിക്കാഴ്ചയിൽ 'വോട്ട് ചോർച്ച' ആരോപിച്ചപ്പോഴും തെളിവുകൾ നൽകാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചില്ലെന്നും തുഹിൻ സിൻഹ കൂട്ടിച്ചേർത്തു.
തൻ്റെ ഫോൺ പ്രധാനമന്ത്രി ചോർത്തുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. തന്നെ 'രാജ്യദ്രോഹി' എന്ന് പ്രധാനമന്ത്രി നിരന്തരം വിളിക്കുന്നു. രാജ്യത്തെ യഥാർഥ രാജ്യദ്രോഹി ആരാണെന്ന് ജനങ്ങൾ അറിയണം. ആര്, ആരെ, എന്നുമുതലാണ് നിയന്ത്രിക്കുന്നതെന്നും ജനങ്ങൾ അറിയണം. തന്റെ ഫോണിൽ അതിനുള്ള തെളിവുകളുണ്ടെന്നും രാഹുൽ അവകാശപ്പെട്ടിരുന്നു. തന്റെ ഫോൺ ചോർത്തുന്നതിനാൽ പ്രധാനമന്ത്രിക്ക് അത് വ്യക്തമായിട്ടറിയാമെന്നും രാഹുൽ പറഞ്ഞു.
സമീപകാലത്തായി പ്രധാനമന്ത്രി തനിക്കെതിരെയുള്ള വിമർശനങ്ങളിൽനിന്നും ആക്രമണങ്ങളിൽനിന്നും ജാഗ്രതയോടെ വിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ മനസ്സിലെ ഭയം മൂലമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
Content Highlights: BJP labels Rahul Gandhi's phone tapping allegations as 'hit and run politics'., Party spokesperson Tuhin Sinha points out lack of evidence in Rahul's claims., BJP highlights contradictions in Rahul Gandhi's previous statements regarding senior officials., Rahul Gandhi accused of being a habitual liar who spreads daily falsehoods.
Published: 13 Nov 2026, 07:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented