നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ റിട്ടയേർഡ് എസ്ഐ നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായി. ശിവരാജൻ (75) ആണ് അറസ്റ്റിലായത്. ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസ് പ്രതിയായ പോലീസുകാരൻ ശ്രീകുമാറിന്റെ പിതാവാണ് ഇയാൾ.

To advertise here,

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ശിവരാജൻ കടന്നുപിടിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി റിട്ട. എസ്ഐ ആണെന്ന് തിരിച്ചറിഞ്ഞത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ റിമാൻഡ് നടപടികൾ പൂർത്തിയാക്കുമെന്ന് നെയ്യാറ്റിൻകര എസ്എച്ച്ഒ അറിയിച്ചു.