ന്യൂഡൽഹി: അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. മഹാരാഷ്ട്രയിലെ സത്താറാ ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ചെലവിൽ 99 ശതമാനം കുറവ് വരുത്തിയെന്ന റിപ്പോർട്ടിലാണ് ആരോപണം. ഇത് വൻ അഴിമതിയാണെന്നും അദാനി ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എക്സിലൂടെയാണ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
നിരവധി അഴിമതികളിലൂടെയാണ് കഴിഞ്ഞ പത്തുവർഷത്തിനിടെ 'മോദാനി' കൂട്ടായ്മ വളർന്നതെന്ന് ജയറാം രമേശ് ആരോപിച്ചു. കമ്പനികളും പൊതുമേഖലാ ആസ്തികളും ഏറ്റെടുത്തുകൊണ്ടുള്ള അദാനി ഗ്രൂപ്പിന്റെ വളർച്ചയെക്കുറിച്ച് അന്വേഷണം നടത്താൻ 2023 മാർച്ച് മുതൽ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനേക്കുറിച്ച് പ്രമുഖ ദിനപത്രത്തിൽ വന്ന പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്നും ജയറാം രമേശ് കുറിച്ചു.
1,500 മെഗാവാട്ട് ശേഷിയുള്ള പമ്പ്ഡ് സ്റ്റോറേജ് വൈദ്യുത പദ്ധതിയുടെ ചെലവാണ് അദാനി ഗ്രൂപ്പ് 99 ശതമാനം കുറച്ചതായി റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞവർഷം 5,675 കോടി രൂപ ചെലവ് കണക്കാക്കി അനുമതി നൽകിയ പദ്ധതിയുടെ ചെലവ് ഇപ്പോൾ 56.75 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം.
ഇത് അവിശ്വസനീയമാണെന്നും അദാനി ഗ്രൂപ്പിന് എപ്പോഴും ഇത്തരം വിഷയങ്ങളിൽനിന്ന് രക്ഷപ്പെടാനാകുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവമെന്നും ജയറാം രമേശ് ആരോപിച്ചു.
Content Highlights: Jairam Ramesh accuses the government of massive corruption regarding Adani Green Energy's hydrel project., Project cost in Satara, Maharashtra reportedly dropped by 99% from Rs 5,675 crore to Rs 56.75 crore., Congress demands a Joint Parliamentary Committee (JPC) investigation into Adani business dealings.
Published: 13 Nov 2026, 04:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented