ന്യൂഡൽഹി: 1965-ലെ യുദ്ധനായകനും വീർചക്ര പുരസ്‌കാര ജേതാവുമായ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു. വെള്ളിയാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യൻ വ്യോമസേന അനുശോചനം രേഖപ്പെടുത്തി.

To advertise here,

1965 സെപ്റ്റംബർ 7-ന് അന്നത്തെ ഈസ്റ്റ് പാകിസ്താനിൽ (നിലവിലെ ബംഗ്ലാദേശ്) നിന്ന് പശ്ചിമ ബംഗാളിലെ കലൈകുണ്ടയ്ക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തിനിടയിൽ നടന്ന വ്യോമപോരാട്ടത്തിലെ നിർണായക പങ്കിനാണ് ഫ്ലൈറ്റ് ലഫ്റ്റനന്റ് ആൽഫ്രഡ് ടൈറോൺ കുക്കിന് വീർ ചക്ര ലഭിച്ചത്. 

പോരാട്ടത്തിനിടയിൽ അദ്ദേഹം പ്രകടിപ്പിച്ച സമാനതകളില്ലാത്ത ധീരതയും തന്ത്രപരമായ മികവും സ്വന്തം സുരക്ഷ വകവെക്കാതെയുള്ള സേവനവുമാണ് ഈ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്. അദ്ദേഹത്തിന്റെ ഓർമ്മകൾ വരുംതലമുറയിലെ എയർ വാരിയേഴ്സിന് എന്നും വലിയൊരു പ്രചോദനമായിരിക്കുമെന്ന് ഇന്ത്യൻ വ്യോമസേന പ്രസ്താവനയിൽ വ്യക്തമാക്കി.