
ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയച്ച വോട്ടർമാരിൽ മുഖ്യമന്ത്രി രേഖ ഗുപ്തയും. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഭാര്യ സുനിത കെജ്‌രിവാൾ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ എന്നിവരുൾപ്പെടെ പ്രമുഖർ നോട്ടീസ് ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
എസ്.ഐ.ആറിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചാണ് ജനങ്ങൾക്ക് ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ ഔദ്യോഗികമായി നോട്ടീസ് അയച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് 33 ലക്ഷത്തിലധികം പേർക്കാണ് വോട്ടർ പട്ടികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷനിൽനിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി.
സ്വന്തം പേര്, മാതാപിതാക്കളുടെ പേര്, പ്രായ വ്യത്യാസം തുടങ്ങി പത്തോളം വിഷയങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വോട്ടർമാർക്ക് കത്ത് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് മാതാപിതാക്കളുടെ പ്രായവുമായി ബന്ധപ്പെട്ട പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. കഴിഞ്ഞ എസ്ഐആറുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഭാര്യ സുനിത കെജ്‌രിവാൾ, കപിൽ സിബൽ എന്നിവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
Published: 19 Sept 2026, 06:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented