ഏഴിമല: സായുധസേനകളെ ശക്തിപ്പെടുത്തുന്നതിലും സമുദ്രശേഷി വർധിപ്പിക്കുന്നതിലും ഇന്ത്യ അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കടലിലെ സേവനം ജനങ്ങളുടെ സുരക്ഷയുമായും സമൃദ്ധിയുമായും ബന്ധപ്പെട്ടിരിക്കുന്നു.
വികസിത ഭാരതം എന്നത് സാമ്പത്തിക വളർച്ച മാത്രമല്ല, പൗരർക്കെല്ലാം സുരക്ഷയും അവസരങ്ങളും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.
69 വനിതാ ഓഫീസർമാർ ഉൾപ്പെടെ 427 ഓഫീസർ ട്രെയിനികൾ ശരത്കാല ടേം പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തു. സൗഹൃദ വിദേശരാജ്യങ്ങളിൽനിന്നുള്ള 18 പേരും പരിശീലനം പൂർത്തിയാക്കിയവരിൽ ഉൾപ്പെടുന്നു. ഗവർണർ ഓം പ്രകാശ് മാഥൂർ, നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ദക്ഷിണ നാവിക കമൻഡാൻഡ് ഫ്‌ലാഗ് ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന, ഇന്ത്യൻ നേവൽ അക്കാദമി കമൻഡാന്റ് വൈസ് അഡ്മിറൽ അലോക് ആനന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ, മന്ത്രി റോജി എം. ജോൺ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി., വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. എന്നിവർ രാഷ്ട്രപതിയെ യാത്രയയക്കാനെത്തി. ഏഴിമലയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മിസോറമിലേക്ക് തിരിച്ചു.
Published: 29 Nov 2026, 04:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented