
ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണയറിയിച്ച ഡി.എം.കെ.യുടെ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി തമിഴക വെട്രി കഴകം (ടി.വി.കെ.). പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിനെ സവർക്കർ 2.0 എന്ന് ടി.വി.കെ വിശേഷിപ്പിച്ചു. ടി.വി.കെ.യുടെ ഐ.ടി. വിഭാഗം സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച ചിത്രത്തിലാണ് 'സ്റ്റാലിൻ എന്ന സവർക്കർ 2.0' പരാമർശമുള്ളത്.
അടുത്ത 25 വർഷത്തേക്ക് തമിഴ്‌നാടിന്റെ പാർലമെന്റിലെ പ്രാതിനിധ്യം സംരക്ഷിക്കുന്നതിൽ ഡി.എം.കെ. വിജയിച്ചെന്ന സ്റ്റാലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ടി.വി.കെ.യുടെ പരിഹാസം. ദീർഘകാല കാഴ്ചപ്പാടോടെയാണ് മണ്ഡല പുനർനിർണയ വിഷയത്തെ പാർട്ടി സമീപിച്ചതെന്നും വൈകാരിക പ്രതികരണങ്ങൾക്ക് വഴങ്ങില്ലെന്നും സ്റ്റാലിൻ അറിയിച്ചിരുന്നു.
അതിനിടെ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഡി.എം.കെ. എം.പി.മാരുടെ ഇരിപ്പിടങ്ങൾ ലോക്സഭാ സെക്രട്ടേറിയറ്റ് പുനഃക്രമീകരിച്ചു. ഇന്ത്യ സഖ്യത്തിൽനിന്ന് മാറ്റിയാണ് പുതിയ ഇരിപ്പിടങ്ങൾ നൽകിയിരിക്കുന്നത്. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡി.എം.കെ. പരസ്യമായി തീരുമാനിച്ച അതേ ദിവസമാണ് ഈ മാറ്റമുണ്ടായത്. ഈ വർഷമാദ്യം ഇന്ത്യ സഖ്യം വിട്ടതിനെത്തുടർന്ന് തങ്ങൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന് ഡി.എം.കെ. ആവശ്യപ്പെട്ടിരുന്നു.
Content Highlights: TVK IT wing labels DMK chief MK Stalin as 'Savarkar 2.0' over the party's stance on the Delimitation Bill.
Published: 28 Nov 2026, 09:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented