പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ പരിശീലനത്തിനുള്ളത് 40 കുതിരകൾ. ഓഫീസേഴ്സ് കേഡറ്റുമാർക്കുള്ള റൈഡിങ്ങിന് വേണ്ടിയാണ് കുതിരകളെ ഉപയോഗിക്കുന്നത്. 2011-ലാണ് അക്കാദമിവളപ്പിൽ കുതിരസവാരി പരിശീലന കേന്ദ്രം സ്ഥാപിച്ചത്. 12 കുതിരകളാണ് അന്ന് ഉണ്ടായിരുന്നത്. ഇപ്പോൾ 40 എണ്ണമായി. നാവിക അക്കാദമിയിലെ കേഡറ്റുമാരുടെ പരിശീലനത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കുതിരസവാരി.
ഉത്തർപ്രദേശിലെ സഹാറൻപൂർ, ഉത്തരാഖണ്ഡിലെ ഹെംപൂർ എന്നിവിടങ്ങളിൽനിന്നാണ് പരിശീലനം ലഭിച്ച കുതിരകളെ കൊണ്ടുവരുന്നത്. കരസേനയിൽനിന്നുള്ളവർ ഉൾപ്പെടെ 15 അംഗ സംഘമാണ് ഏഴിമലയിൽ കുതിര സവാരി പഠിപ്പിക്കുന്നത്. കുതിരകളെ പാർപ്പിക്കാൻ അക്കാദമി വളപ്പിനുള്ളിൽ പ്രത്യേകം ലായങ്ങളുണ്ട്. കുതിരകൾക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ
വെറ്ററിനറി ഓഫീസർ, നഴ്‌സിങ് അസിസ്റ്റന്റുമാർ, ഫാര്യർമാർ (കുതിരകളുടെ കുളമ്പുകൾ പരിപാലിക്കുന്നവർ) ഉണ്ട്. 17 വയസ്സുവരെ കുതിരകളെ പരിശീലനത്തിന് നിയോഗിക്കും.
പരിശീലനത്തിന് പുറമെ പാസിങ് ഔട്ട് പരേഡിലും കുതിരകൾക്ക് പ്രത്യേക പരിഗണന ഉണ്ട്. ആ ദിവസം അഡ്ജുഡന്റ് കുതിരപ്പുറത്താണ് സഞ്ചരിക്കുക. മുഖ്യാതിഥിയെ പരേഡ് ഗ്രൗണ്ടിലേക്ക് ആനയിക്കുന്നത് പ്രത്യേക കുതിരവണ്ടികൾ (ഹോഴ്‌സ് ബഗ്ഗികൾ ) ആണ്. മികച്ച കുതിരസവാരി ചെയ്യുന്ന കേഡറ്റുകൾക്കുള്ള അംഗീകാരംപോലെ കുതിരകൾക്കും ബഹുമതിയുണ്ട്. 'വജ്ര' എന്ന കുതിരയ്ക്ക് 'ചീഫ് ഓഫ് നേവൽ സ്റ്റാഫ് കമൻഡേഷൻ കാർഡ്' സമ്മാനിച്ചിരുന്നു. അക്കാദമിയിൽ കുതിരയോട്ട പ്രദർശനവും നടത്തുന്നു.
ഇന്ത്യയിലെ വിവിധ മത്സരങ്ങളിൽ ഏഴിമലയിലെ കുതിരസവാരി ടീം അക്കാദമിയെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 2026 ഏപ്രിലിൽ നടന്ന 'ഡൽഹി ഹോഴ്സ് ഷോ'യിൽ 21 മെഡലുകൾ നേടി

To advertise here,