ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട 'വോട്ട് കൊള്ള' ആരോപണത്തിൽ ബിജെപിയെ പ്രതിപക്ഷം പ്രതിരോധത്തിലാക്കിയെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമർശം. ‘മോദിയെയും അമിത് ഷായെയും ഗ്യാനേഷ് കുമാറിനെയും ഞങ്ങൾ വെട്ടിലാക്കിയിരിക്കുകയാണ്. അവർക്കും ഇക്കാര്യം അറിയാം, ഞങ്ങൾക്കും അറിയാം.’ - അദ്ദേഹം പറഞ്ഞു.
എന്നാൽ, അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്താമെന്ന ധാരണയുടെ കാലം കഴിഞ്ഞെന്നും ഇപ്പോൾ ക്രമക്കേടുകൾ രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സർവേ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും 18-നും 29-നും ഇടയിൽ പ്രായമുള്ള ജെൻ-സീ വിഭാഗമാണെന്നും ഇവരെല്ലാവരും മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തുന്നുവെന്ന് വിശ്വസിക്കുന്നുണ്ടെന്നും രാഹുൽ വാദിച്ചു.
ഈ സാഹചര്യത്തിലാണ് ബിജെപി പുതിയ പദ്ധതിയായ മണ്ഡല പുനർനിർണയ ബില്ലുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Rahul Gandhi targeted PM Modi, Amit Shah, and CEC Gyanesh Kumar over vote theft allegations., Claimed that the era of manipulating elections anytime is over., Cited survey results claiming 80 percent of citizens believe election malpractice is occurring.
Published: 28 Nov 2026, 06:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented