ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ നിരീക്ഷിച്ചുവരികയായിരുന്നു

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ ബംഗ്ലാദേശ് പൗരൻ പിടിയിൽ. കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന മുർഷിദാബാദ് നബാഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ്ലോബ് സോറനെ (32) ആണ് പിടികൂടിയത്. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളും മറ്റും ഇല്ലാതെ പണിയെടുക്കുന്നതിനിടെയാണ് നാവികസേനാ അധികൃതർ പിടികൂടിയത്.
ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ നിരീക്ഷിച്ചുവരികയായിരുന്നു. ബംഗ്ലാദേശ് പൗരനെ നാവിക അക്കാദമി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യംചെയ്തു. നാവികസേനാ അധികൃതരുടെ വിശദ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ബിപ്ലോബ് സോറനെ പയ്യന്നൂർ പോലീസിന് കൈമാറി. പയ്യന്നൂർ പോലീസ് വെള്ളിയാഴ്ച രാത്രി എഫ്ഐആർ ഇട്ടു.
Content Highlights: Naval authorities at Ezhimala Naval Academy detained 32-year-old Bangladeshi national Bip Lob Soren for working under contract with concealed citizenship and fake documents. He was later handed over to Payyannur police.
Published: 19 Sept 2026, 09:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented